K.P.Sudheera is a prolific and renowned Malayalam writer adorning an impeccable place in Malayalam Literature with great acclaim and acceptance among a large chunk of favorite readers. Her much celebrated literary works embody her essential honesty which is explicitly noted in the manner of writing as in her vision of life, love, and relationship. Her wide array of books mostly of romantic fiction genre could conquer and captivate the hearts of readers with intensity and complexity of love and passions hallmarked by the intrinsic musical undertone of heart touching rhythms of love.
Her stories, by and large, are cast in the form of a passionate, romantic outburst of overwhelming emotions where loving hearts fall head over heels immersed in the eternal beauty of love which leaves a lasting impression. Her published works fall under various literary genres such as novels, collection of stories, child literature, travelogues, poems, memoir, essays,
Husband: Raghunath (Retd Superintendent, Provident Fund Office, Kozhikode)
Children: Amith & Athul
Areas of Interest: Reading, Travelling, Painting, Craft Work, Embroidery, etc.
Languages acquainted with Malayalam, English, Hindi, Sanskrit, and Urdu
She has written 75 books in Malayalam in various literary branches like short stories, poem, novel, life history, child literature, memories, Anthology, travelogue, letters, plays, studies, translation, etc.
Her works had been translated to Hindi, English, Kannada, Tamil, Telugu, etc. She has visited 37 foreign countries in connection with seminars and conferences. She has bagged more than 50 awards from the national level as well as from abroad.
In 2018 Govt of Kerala honored her by giving away Vanitha Ratna Puraskar in the name of Kamala Surayya the legend of Malayalam literature.
She was awarded Vidyavachaspathy honorary doctorate from Vikramsila University, Bihar.
Previously she was working in Kerala Gramin bank in the position of Manager.With AIPC I have visited ten European countries in July 2019 and she was awarded Miss Aipc Europe ,2019. (Aipc- AlI India potess conference). England, France ,Netherlands, Belgium, Germany, Leichtenstein, Switzerland, Austria, Italy and Vatican.
ഡോ. കെ പി സുധീര വിദ്യാവാചസ്പതി
കോഴിക്കോട് ജനിച്ചു. അച്ഛന്‍: കെ സി പത്മനാഭന്‍, അമ്മ: ശാരദ. കോഴിക്കോട് ബി.ഇ.എം ഗേള്‍സ് ഹൈസ്‌കൂള്‍, ഗവ. ആര്‍ട്‌സ് കോളേജ്, പ്രൊവിഡന്‍സ് വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സുവോളജിയില്‍ ബിരുദം. കേരള ഗ്രാമീണ്‍ ബാങ്കില്‍ ഉദ്യോഗസ്ഥ. നോവല്‍, കവിത, യാത്ര വിവരണം, ജീവചരിത്രം, സ്മരണ, പരിഭാഷ, കത്തുകള്‍, ബാലസാഹിത്യം, എന്നീ വിഭാഗങ്ങളിലായി 75 കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍ :
കേരളം : യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, മാതൃഭൂമി ഗൃഹലക്ഷ്മി അവാര്‍ഡ് (രണ്ടു തവണ), അന്വേഷിയുടെ കഥാപുരസ്‌കാരം, കേസരി ബാലകൃഷ്ണപിള്ള പുരസ്‌കാരം, ഉറൂബ് അവാര്‍ഡ്, കൊടമന പുരസ്‌കാരം, ചട്ടമ്പി സ്വാമികളുടെ പേരിലുള്ള മാനവസേവ പുരസ്‌കാരം, അക്ഷരം – വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം, ധാര്‍മ്മികത- എക്‌സലന്‍സി പുരസ്‌കാരം, ജയന്റ് ഓഫ് 2013, 2017ല്‍ കമലസുരയ്യയുടെ പേരിലുള്ള വനിത പുരസ്‌കാരം, കലാകൈരളി, തകഴി അവാര്‍ഡ്
ദേശീയ പുരസ്‌കാരങ്ങള്‍ : ദില്ലി സാഹിത്യ അക്കാദമി അവാര്‍ഡ്, ബിജാപൂര്‍ താജ് മുഗ്‌ളിനി അവാര്‍ഡ്, ഗായത്രി അവാര്‍ഡ്, മീരാബായ് അവാര്‍ഡ് (ദില്ലി), കസ്തൂര്‍ബ സമ്മാന്‍, ശ്രീമന്‍ അരവിന്ദാശ്രമം അവാര്‍ഡ് (അസം), അക്കമഹാദേവി പുരസ്‌കാരം (ഗുല്‍ബര്‍ഗ).
അന്തര്‍ദ്ദേശീയ പുരസ്‌കാരങ്ങള്‍ : ദുബായ് ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ അവാര്‍ഡ്, ജിദ്ദയിലെ അരങ്ങ് അവാര്‍ഡ്, ലണ്ടനിലെ ലിംഗ്വല്‍ ഹാര്‍മണി അവാര്‍ഡ്, ഡോട്ടര്‍ ഓഫ് നൈല്‍ (ഈജിപ്ത്), വുമണ്‍ ഓഫ് ദ ഇറ (താഷ്‌കന്റ്), ലേഡി ഓഫ് ദി ടൈം (ദുബായ്),ഡോട്ടര്‍ ഓഫ് ഹിമാലയ (നേപ്പാള്‍), സംഘമിത്ര ഓഫ് ദ എയ്ജ് (ശ്രീലങ്ക), മിനര്‍വ ഓഫ് ഈസ്റ്റ് പുരസ്‌കാരം(സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്).
ആറു ഭൂഖണ്ഡങ്ങളിലായി 37 വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു.2019 ജൂലൈയില്‍ എഐപിസിയോടൊപ്പം 10 യൂറോപ്പ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ഇംഗ്ലണ്ട്, ഫ്രാന്‍സ്, നെതര്‍ലാന്റ്‌സ്, ബെല്‍ജിയം, ജര്‍മ്മനി, ലീച്ചന്‍സ്റ്റൈന്‍,സ്വിറ്റ്‌സര്‍ലാന്റ്, ആസ്ട്രിയ, ഇറ്റലി, വത്തിക്കാന്‍.മിസ് എഐപിസി യൂറോപ്പ് 2019 പുരസ്‌കാരം നേടി. 2010 ജനുവരിയില്‍ ബീഹാറിലെ വിക്രം ശിലാ സര്‍വ്വകലാശാല വിദ്യാവാചസ്പതി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലേക്ക് കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഭര്‍ത്താവ് : ടിഎം രഘുനാഥ് (റിട്ട. സൂപ്രണ്ട്, പിഎഫ് ഓഫീസ്, കോഴിക്കോട്)
മക്കള്‍ : അമിത്, അതുല്‍