Author: sudheera kp
-
നിഷ്കാസിതരു ടെ ഡയറിക്കുറിപ്പുകൾ – 6
നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ .6 വികലമാനസരുടെ പ്രണയ കേളികൾകെ.പി.സുധീര ഇത് ആശയുടെ കഥയാണ് – അവളുടെ ആശാ ഭംഗത്തിൻ്റേയും- നർത്തകിയായ അവൾ ആത്മവിശ്വാസത്തോടെയാണ് ജീവിച്ചത്! പോസിറ്റിവ് എനർജിയുടെ ഹിമാലയ പർവതം ഉള്ളിൽ സൂക്ഷിച്ചവൾ.ആശ ജന്മനാ നർത്തകിയായിരുന്നു – മൂന്ന് വയസ്സ് മുതൽ അവളുടെ സുന്ദരാനനം ചടുല ഭാവങ്ങൾ കാണിച്ചു തുടങ്ങി. അവളുടെ അംഗുലികളുടെ മോഹന മുദ്രകൾ കണ്ട് അച്ഛൻ അമ്പരന്നു.അമ്മയും കുട്ടിക്കാലത്ത് നന്നായി നൃത്തം ചെയ്തിരുന്നു – എന്നാൽ ആരുമാ പെൺകുട്ടിയെ നൃത്തം പഠിപ്പിച്ചില്ല. അത് കൊണ്ട് ആശയെ…
-
നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 5
നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 5 I am born for destruction..I love destruction “Iborn for destruction..I love destruction “ഇതൊരു കാമുകൻ്റെ വാക്കുകളാണ്.വിശ്വാസം വരുന്നില്ലേ? സത്യമാണ്- നടന്നതാണ്.നടന്ന കഥ പറയുന്നത് മറ്റു കാമിനിമാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് – അവർ കരുതിയിരിക്കാനാണ്. അവർ പ്രണയത്തിനു മുമ്പിൽ തരം താഴാതിരിക്കാനാണ്. പ്രണയിതാവിന് മുമ്പിൽ മുട്ടുകുത്തി മുട്ടുകുത്തി പാതാളത്തോളം കിഴിഞ്ഞു പോകാതിരിക്കാനാണ്. കാമിനിമാരേ നിങ്ങൾക്ക് അഹിതമെന്ന് തോന്നിയാൽ ഉടൻ രക്ഷപ്പെട്ടു പോരിക- കാമുകന് ആസി ഡൊഴിക്കാനോ ചുട്ടു കൊല്ലാനോ…
-
മൃതിയണഞ്ഞൂ ചാരത്ത്
മരണത്തിന് മുഖാമുഖം “ജീവിതം ഒരു മന്ത്ര ജലമാണ്. അത് കുടിക്കും തോറും ദാഹം വർധിക്കുന്നു. ഈ ജീവിതവും പ്രേമവും എനിക്ക് വേണ്ടിടത്തോളമായി എന്ന് ഒരു കാലത്തും പറയാൻ പറ്റില്ല.” മാധവിക്കുട്ടി ഒക്ടോബർ മാസം വന്നെത്തുമ്പോൾ ഞാനോർക്കുക, ഒരു ഓമന മുഖമാണ് – പിന്നെ തിരിയെ കിട്ടിയ പ്രാണനെക്കുറിച്ചും – നിരവധി തവണ മരണത്തെ അടുത്തു കണ്ടവളാണ് ഞാൻ – മരണം എന്നെ ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. ഒരു പേടിയും കൂടാതെ എല്ലാം ഞാൻ അഭിമുഖീകരിച്ചു – അതേക്കുറിച്ച് ഒരു…
-
അവൾ – മിയ
കെ.പി.സുധീര ഇറ്റലിക്കാരിയാണ് മിയ- ഞങ്ങൾ കൂട്ടുകാരാവുന്നത് ഇംഗ്ലണ്ടിലെ stratford -up on -Avon ൽ വെച്ചാണ്. 2019 അവസാനത്തിൽ ആയിരുന്നു എൻ്റെ മൂന്നാമത് ലണ്ടൻ യാത്ര. പത്ത് വർഷം മുമ്പ് കണ്ട ഷെയ്ക് സിപിയറുടെ ജന്മസ്ഥലം ഒന്നും കൂടി കാണണം. എൻ്റെ ആതിഥേയ അരുണാജിക്കൊപ്പം ഞങ്ങൾ ഒരു കോച്ചിൽ ലണ്ടനിൽ നിന്ന് യാത്ര തിരിച്ചു. ഒരു കണ്ടീഷൻ ഉണ്ടായിരുന്നു. ഷെയ്സ്പിയറുടെ ജന്മഗൃഹവും മ്യൂസിയവുമൊക്കെ ഞാൻ തനിച്ചു നടന്നു കാണണം – അവർ അവിടെയുള്ള ബഞ്ചിൽ കാത്തിരിക്കും. അധികം…
-
നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 4 .പർവീണിൻ്റെ നരകയാത്രകൾ
പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു സാഹിത്യ സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ പർവിന്ദറിനെ പരിചയപ്പെടുന്നത്. അമേരിക്ക, പാരീസ്, ലണ്ടൻ – ഇങ്ങനെയായിരുന്നു ആ സാഹിത്യ യാത്രാ പദ്ധതി. അമേരിക്കയിൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിന് പകരം ഞങ്ങൾ പതിനഞ്ച് എഴുത്തുകാരികളെ ഡോക്ടർ മേത്തയുടെ വലിയ വീട്ടിലായിരുന്നു താമസിപ്പിച്ചത് – ലണ്ടനിൽ പലപല ഗൃഹങ്ങളിൽ ഞങ്ങൾ അതിഥികളായി. എനിക്ക് പർവീന്ദറിൻ്റെ മനോഹരമായ വീടായി താവളം. അവിടുന്ന് അവരെന്നെ പ്രോഗ്രാം നടക്കുന്ന ഇടത്തേക്കും അതിന് ശേഷമുള്ള ലണ്ടൻ പര്യടനത്തിനും കൂടെ വരും –…
-
നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ
പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു സാഹിത്യ സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ പർവിന്ദറിനെ പരിചയപ്പെടുന്നത്. അമേരിക്ക, പാരീസ്, ലണ്ടൻ – ഇങ്ങനെയായിരുന്നു ആ സാഹിത്യ യാത്രാ പദ്ധതി. അമേരിക്കയിൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിന് പകരം ഞങ്ങൾ എഴുത്തുകാരികളെ ഡോക്ടർ മേത്തയുടെപതിനഞ്ച് വലിയ വീട്ടിലായിരുന്നു താമസിപ്പിച്ചത് – ലണ്ടനിൽ പലപല ഗൃഹങ്ങളിൽ ഞങ്ങൾ അതിഥികളായി എനിക്ക് പർവീന്ദറിൻ്റെ മനോഹരമായ വീടായി താവളം. അവിടുന്ന് അവരെന്നെ പ്രോഗ്രാം നടക്കുന്ന ഇടത്തേക്കും അതിന് ശേഷമുള്ള ലണ്ടൻ പര്യടനത്തിനും കൂടെ വരും – അന്ന്…
-
മറക്കാത്ത സുഹൃത്ത് – സത്യൻ ബുക് ലാൻറ് ‘
മരണ പാളങ്ങളിൽ നിന്ന് –മരണ വാർത്തകൾ കേട്ട് ഹൃദയം മുറിപ്പെട്ട് അശാന്തരായി കഴിയുകയാണ് സമകാലികത്തിൽ നാമൊക്കെ – ചൈനയിൽ കൊറോണയാൽ കൊഴിഞ്ഞു വീഴുന്നവർ ഒരു വശത്ത്. പിഞ്ചു കുഞ്ഞിനെ പാറയിലെറിഞ്ഞ് കൊല്ലുന്ന ഭീകരത – .ഒരു ഡ്രൈവറുടെ അശ്രദ്ധയാൽ മരിക്കുകയാണെന്ന് പോലും മനസിലാകാതെ മരിക്കുന്ന യാത്രക്കാരുടെദയനീയമായ അന്ത്യം, തങ്ങളുടെ തെറ്റ് കൊണ്ടോ അല്ലാതെയോ റോഡുകൾ ചോരക്കളങ്ങളാകുന്നു.ജീവിതത്തെ പിളർന്നു ചെല്ലുന്ന ഇടിമിന്നൽ പോലെ മരണം!എന്തുകൊണ്ടോ ഒര ശ്രദ്ധ കൊണ്ടോ,വികാരഭരിതമായ ഒരാവേശം കൊണ്ടോ റെയിൽ പാളങ്ങളിൽ ഛിന്നഭിന്നമാവേണ്ടിയിരുന്ന ഒരാളെക്കുറിച്ച് ഞാനിന്ന്…
-
On Dr Lalitha my friend
(ഡോ. പി. എ. ലളിതയുടെ വേർപാടിൽ മനം നൊന്ത് എഴുതിയത്.) മറ്റൊരു ലോകത്തിനി സന്ധിക്കാം – പ്രിയപ്പെട്ടവളെ,എനിക്കറിയാം ഒന്നുമറിയാത്തവളെപ്പോലെ കണ്ണുകളടച്ചു കിടക്കുകയാണെന്ന്. സ്നേഹിച്ചവരൊന്നും കാണാൻ വരുന്നില്ലെന്ന് പരിഭവമാണോ? ഞങ്ങളെല്ലാം അകം നൊന്ത് കരയുകയാണ് ഞങ്ങളുടെ സ്നേഹിതയെ ഒരു നോക്കു കാണാനാവാതെ ! നാടിൻ്റെ നിയമത്തെ തകർക്കാൻ ഞങ്ങൾക്കാവില്ലല്ലോ. പ്രിയങ്കരി – അങ്ങു തന്ന അനവദ്യസ്നേഹം ഞങ്ങൾ മറക്കുകയില്ല -ഉറപ്പുറ്റ ആ വ്യക്തിത്വവും മാതൃകയായ് മുമ്പിലുണ്ട്.കർമ രംഗത്തെ മികവിന് ലഭിച്ച പുരസ്കാരങ്ങൾ, പ്രസംഗ വേദികൾ സ്ഥാനമാനങ്ങൾ, എഴുതിയ കോളങ്ങൾ,…