Author: sudheeralog

 • KP Sudheera

  ഭീതിദമീ ജീവിതമെന്നാൽ, പ്രിയതമ! നിലാവ് തൂവിക്കിടക്കുന്ന കടൽ പോൽ, നിൻ പ്രണയമെന്നെ വലയം ചെയ്തിടുന്നു നിരുപാധികം. കെ.പി..സുധീര.

 • ശമിക്കാത്ത ജീവിത തൃഷ്ണ അമിതാബ് ബച്ചനിൽ …

  പ്രിയങ്കരനായ അമിതാബ് ജി- ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ – ഇന്ത്യൻ പുരുഷ ഗരിമയുടെ പ്രതീകമെന്ന് കരുതുന്ന അമിതാബ് ബച്ചനെ ആരാധിക്കാത്ത ഭാരതീയനില്ല –ഞങ്ങളുടെയൊക്കെ യൗവ്വനകാലത്ത് കണ്ട അമിതാബ് സിനിമകൾ മറക്കാനാവില്ല.അന്ന് കോഴിക്കോട് ക്രൗൺ തിയേറ്ററിലാണ് അധികവും ഇംഗ്ലീഷ് – ഹിന്ദി സിനിമകൾ വരുന്നത്. കോഴിക്കോട് എന്നാൽ എല്ലാതരം കലകളുടേയും ആരാധകരുള്ള സ്ഥലം. സകല ജാതി മതസ്ഥരും കൈകോർത്ത് ജീവിക്കുന്ന ഇടം -കലയും സംസ്കാരവും ഇഴചേർന്ന് നിൽക്കുന്ന ഇവിടെ എത്രയോ കലാകാരന്മാരും സാഹിത്യകാരന്മാരും വസിക്കുന്നു. ആ സംസ്കാരവും…

 • നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ -പ്രണയം അമൃതോ വിഷമോ?

  പ്രണയം പ്രണയമെന്തെന്ന് അറിഞ്ഞിട്ടില്ലാത്തവർ മധുരം എന്തെന്ന് അറിഞ്ഞിട്ടില്ല. ജീവിതത്തിൻ്റേയും മരണത്തിൻ്റേയും അവിശ്വസനീയമായൊരു സംയോജനമാണത്. പ്രണയിച്ചപ്പോൾ ദൈവം ഹൃദയത്തിൽ കൈ വച്ചത് പോലെയാണ് എനിക്ക് തോന്നിയത്. അതെന്നിൽ പുതുവസന്തം സൃഷ്ടിച്ചു. പ്രണയം ഞങ്ങളെ അന്വർഥമാക്കി. അല്ലായിരുന്നുവെങ്കിൽ വെറുമൊരു ഭ്രമാത്മകതയായി, കഴമ്പില്ലാതെ ജീവിതം അവസാനിക്കുമായിരുന്നു . എന്നാൽ പ്രണയം ചിലർക്ക് വിഷമയമാകാറുണ്ട്. അതാണ് ഇവിടെ എഴുതാൻ പോകുന്നത് .ഒരു പ്രണയാനുഭവം എഴുതുമ്പോൾ അത് എൻ്റെ തന്നെ അനുഭവം ആവണമെന്നില്ല. എനിക്ക് അവളെക്കുറിച്ചും എഴുതാം. അവളുടെ പ്രണയം ,പ്രണയ നഷ്ടം –…

 • നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ – 2

  നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ രണ്ട് മാസങ്ങൾക്ക് മുമ്പ് മാനസി യുടെ പിറന്നാളായിരുന്നു.അവൾ ദില്ലിയിൽ നിന്നും എന്നെ വിളിച്ചു – “ചേച്ചീ ഇന്നെൻ്റെ പിറന്നാളാണ് മറ്റാരോടും പറയാൻ തോന്നിയില്ല എന്നാൽ ചേച്ചിയോട് – “ പറഞ്ഞു തീരും മുമ്പ് ഞാൻ ചിരിച്ചു. ” എന്നും ജീവിതത്തോട് പ്രണയമുണ്ടാവട്ടെ – പ്രണയിക്കാനും ആളുണ്ടാവട്ടെ “ “ആദ്യം പറഞ്ഞത് ഉണ്ടാവും – രണ്ടാമത് പറഞ്ഞത് – ” അവൾ നിർത്തി. “എല്ലാം അറിയുന്ന ചേച്ചിയാണോ ഇത് പറയുന്നത്?”“ആർക്കറിയം മാനസി- നമ്മുക്കെയാക്കെ ഭാഗധേയം ഏത്…

 • അഗ്നിയിൽ സ്ഫുടം ചെയ്തവർ

  ജിൻസീ- നീയെവിടെ? പ്രണയത്തിൻ്റെ ഉന്മാദവും തൃഷ്ണയുടെ തിടുക്കങ്ങളും യാഥാർത്ഥ്യത്തിൻ്റെ അയുക്തികതയുമായി ഏറ്റു മുട്ടിയപ്പോൾ _ ജീവിതം അവളെ ഏതോ നരകാഗ്നിയിലേക്ക് പിടിച്ചു താഴുത്തുകയായിരുന്നു. അവൾ – ജിൻസി. മൂന്നാറിൻ്റെ സുന്ദരദൃശ്യങ്ങളിൽ മനം മയങ്ങിയട്ടല്ല അവൻ ജിൻസിയോടടുത്ത്. ജിൻസിയുടെ സൗന്ദര്യവുമായിരിക്കില്ല അവനെ ആകർഷിച്ചത്. ജിൻസി കഷ്ടപ്പെട്ട് പഠിച്ചാണ് നഴ്സായത്. അവൾ മാത്രമാണ് ആ കുടുംബത്തിൻ്റെ നെടും തൂൺ-അപ്പച്ചൻ ജോലിക്കൊന്നും പോവില്ല. മദ്യപാനം ആരോഗ്യത്തെ തകർത്തു കളഞ്ഞു. അമ്മച്ചിക്കും പ്രായത്തോടൊപ്പം അസുഖങ്ങളും പെരുകി. ആശുപത്രിയിലെ ഷിഫ്റ്റുകളും കൊടുത്തു തീർക്കാനുള്ള കടങ്ങളും…

 • പൊള്ളിക്കാം നിങ്ങള്‍ തന്നാത്മാവിനെ

  എന്നെ അടയാളപ്പെടുത്തി കടന്നു പൊകണമെനിക്ക്‌. ചോരയിലെഴുതിയ വാക്കുകളാൽ നിന്റെ ആത്മാവിനെ പൊള്ളിക്കണമെനിക്ക്‌.

 • പ്രണയമർമ്മരങ്ങൾ