Category: blog

  • നിഷ്കാസിതരുടെ ഡയറിക്കുറിപ്പുകൾ

    പത്ത് വർഷങ്ങൾക്ക് മുമ്പ് ഒരു സാഹിത്യ സെമിനാറിൽ പങ്കെടുക്കാൻ പോയപ്പോഴാണ് ഞാൻ പർവിന്ദറിനെ പരിചയപ്പെടുന്നത്. അമേരിക്ക, പാരീസ്, ലണ്ടൻ – ഇങ്ങനെയായിരുന്നു ആ സാഹിത്യ യാത്രാ പദ്ധതി. അമേരിക്കയിൽ ഹോട്ടലിൽ താമസിപ്പിക്കുന്നതിന് പകരം ഞങ്ങൾ എഴുത്തുകാരികളെ ഡോക്ടർ മേത്തയുടെപതിനഞ്ച് വലിയ വീട്ടിലായിരുന്നു താമസിപ്പിച്ചത് – ലണ്ടനിൽ പലപല ഗൃഹങ്ങളിൽ ഞങ്ങൾ അതിഥികളായി എനിക്ക് പർവീന്ദറിൻ്റെ മനോഹരമായ വീടായി താവളം. അവിടുന്ന് അവരെന്നെ പ്രോഗ്രാം നടക്കുന്ന ഇടത്തേക്കും അതിന് ശേഷമുള്ള ലണ്ടൻ പര്യടനത്തിനും കൂടെ വരും – അന്ന്…

  • മറക്കാത്ത സുഹൃത്ത് – സത്യൻ ബുക് ലാൻറ് ‘

    മരണ പാളങ്ങളിൽ നിന്ന് –മരണ വാർത്തകൾ കേട്ട് ഹൃദയം മുറിപ്പെട്ട് അശാന്തരായി കഴിയുകയാണ് സമകാലികത്തിൽ നാമൊക്കെ – ചൈനയിൽ കൊറോണയാൽ കൊഴിഞ്ഞു വീഴുന്നവർ ഒരു വശത്ത്. പിഞ്ചു കുഞ്ഞിനെ പാറയിലെറിഞ്ഞ് കൊല്ലുന്ന ഭീകരത – .ഒരു ഡ്രൈവറുടെ അശ്രദ്ധയാൽ മരിക്കുകയാണെന്ന് പോലും മനസിലാകാതെ മരിക്കുന്ന യാത്രക്കാരുടെദയനീയമായ അന്ത്യം, തങ്ങളുടെ തെറ്റ് കൊണ്ടോ അല്ലാതെയോ റോഡുകൾ ചോരക്കളങ്ങളാകുന്നു.ജീവിതത്തെ പിളർന്നു ചെല്ലുന്ന ഇടിമിന്നൽ പോലെ മരണം!എന്തുകൊണ്ടോ ഒര ശ്രദ്ധ കൊണ്ടോ,വികാരഭരിതമായ ഒരാവേശം കൊണ്ടോ റെയിൽ പാളങ്ങളിൽ ഛിന്നഭിന്നമാവേണ്ടിയിരുന്ന ഒരാളെക്കുറിച്ച് ഞാനിന്ന്…

  • On Dr Lalitha my friend

    (ഡോ. പി. എ. ലളിതയുടെ വേർപാടിൽ മനം നൊന്ത് എഴുതിയത്.) മറ്റൊരു ലോകത്തിനി സന്ധിക്കാം – പ്രിയപ്പെട്ടവളെ,എനിക്കറിയാം ഒന്നുമറിയാത്തവളെപ്പോലെ കണ്ണുകളടച്ചു കിടക്കുകയാണെന്ന്. സ്നേഹിച്ചവരൊന്നും കാണാൻ വരുന്നില്ലെന്ന് പരിഭവമാണോ? ഞങ്ങളെല്ലാം അകം നൊന്ത് കരയുകയാണ് ഞങ്ങളുടെ സ്നേഹിതയെ ഒരു നോക്കു കാണാനാവാതെ ! നാടിൻ്റെ നിയമത്തെ തകർക്കാൻ ഞങ്ങൾക്കാവില്ലല്ലോ. പ്രിയങ്കരി – അങ്ങു തന്ന അനവദ്യസ്നേഹം ഞങ്ങൾ മറക്കുകയില്ല -ഉറപ്പുറ്റ ആ വ്യക്തിത്വവും മാതൃകയായ് മുമ്പിലുണ്ട്.കർമ രംഗത്തെ മികവിന് ലഭിച്ച പുരസ്കാരങ്ങൾ, പ്രസംഗ വേദികൾ സ്ഥാനമാനങ്ങൾ, എഴുതിയ കോളങ്ങൾ,…

  • അഗ്നിയിൽ സ്ഫുടം ചെയ്തവർ

    ജിൻസീ- നീയെവിടെ? പ്രണയത്തിൻ്റെ ഉന്മാദവും തൃഷ്ണയുടെ തിടുക്കങ്ങളും യാഥാർത്ഥ്യത്തിൻ്റെ അയുക്തികതയുമായി ഏറ്റു മുട്ടിയപ്പോൾ _ ജീവിതം അവളെ ഏതോ നരകാഗ്നിയിലേക്ക് പിടിച്ചു താഴുത്തുകയായിരുന്നു. അവൾ – ജിൻസി. മൂന്നാറിൻ്റെ സുന്ദരദൃശ്യങ്ങളിൽ മനം മയങ്ങിയട്ടല്ല അവൻ ജിൻസിയോടടുത്ത്. ജിൻസിയുടെ സൗന്ദര്യവുമായിരിക്കില്ല അവനെ ആകർഷിച്ചത്. ജിൻസി കഷ്ടപ്പെട്ട് പഠിച്ചാണ് നഴ്സായത്. അവൾ മാത്രമാണ് ആ കുടുംബത്തിൻ്റെ നെടും തൂൺ-അപ്പച്ചൻ ജോലിക്കൊന്നും പോവില്ല. മദ്യപാനം ആരോഗ്യത്തെ തകർത്തു കളഞ്ഞു. അമ്മച്ചിക്കും പ്രായത്തോടൊപ്പം അസുഖങ്ങളും പെരുകി. ആശുപത്രിയിലെ ഷിഫ്റ്റുകളും കൊടുത്തു തീർക്കാനുള്ള കടങ്ങളും…

  • പൊള്ളിക്കാം നിങ്ങള്‍ തന്നാത്മാവിനെ

    എന്നെ അടയാളപ്പെടുത്തി കടന്നു പൊകണമെനിക്ക്‌. ചോരയിലെഴുതിയ വാക്കുകളാൽ നിന്റെ ആത്മാവിനെ പൊള്ളിക്കണമെനിക്ക്‌.

  • പ്രണയമർമ്മരങ്ങൾ